Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Fr. Jos Kandathikudy

America

ഫാ. ​ജോ​സ് ക​ണ്ട​ത്തി​ക്കു​ടി ഫൗ​ണ്ടേ​ഷ​ൻ മാ​ർ ജോ​യ് ആ​ല​പ്പാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു

ന്യൂ​യോ​ർ​ക്ക്: കാ​ൽ നൂ​റ്റാ​ണ്ടു​കാ​ല​ത്തി​ല​ധി​കം അ​മേ​രി​ക്ക​യി​ലെ സീ​റോ​മ​ല​ബാ​ർ വി​ശ്വാ​സി​ക​ൾ​ക്കാ​യി സേ​വ​നം ചെ​യ്ത റ​വ.ഫാ. ​ജോ​സ് ക​ണ്ട​ത്തി​ക്കു​ടി​യു​ടെ ധ​ന്യ​മാ​യ ഓ​ർ​മ​യും പൈ​തൃ​ക​വും വ​രും​ത​ല​മു​റ​യ്ക്ക് പ്ര​ചോ​ദ​ന​മാ​കും വി​ധം നി​ല​നി​ർ​ത്തു​ന്ന​തി​നു​വേ​ണ്ടി രൂ​പീ​ക​രി​ച്ച ചാ​രി​റ്റി ഓ​ർ​ഗ​നൈ​സേ​ഷ​നാ​യ ഫാ. ​ജോ​സ് ക​ണ്ട​ത്തി​ക്കു​ടി ഫൗ​ണ്ടേ​ഷ​ന്‍റെ ഔ​പ​ചാ​രി​ക​മാ​യ ഉ​ദ്ഘാ​ട​നം ഷി​ക്കാ​ഗോ സീറോമ​ല​ബാ​ർ രൂ​പ​ത ബി​ഷ​പ് മാ​ർ ജോ​യ് ആ​ല​പ്പാ​ട്ട് നി​ർ​വഹി​ച്ചു.

ഫാ. ​ജോ​സ് ക​ണ്ട​ത്തി​ക്കു​ടി​യു​ടെ ഒ​ന്നാം ച​ര​മ വാ​ർ​ഷി​ക ആ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഡി​സം​ബ​ർ 27ന് ബ്രോ​ങ്ക്സ് സെ​ന്‍റ് തോ​മ​സ് സീ​റോമ​ല​ബാ​ർ ദേ​വാ​ല​യ പാ​രീ​ഷ് ഹാ​ളി​ൽ ന​ട​ന്ന അ​നു​സ്മ​ര​ണ ച​ട​ങ്ങി​ൽ വ​ച്ചാ​യി​രു​ന്നു ഉ​ദ്ഘാ​ട​നം.

ഫാ.​ജോ​സി​ന്‍റെ ഒ​ന്നാം ച​ര​മ വാ​ർ​ഷി​ക ആ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന അ​നു​സ്മ​ര​ണ കു​ർ​ബാ​ന​യി​ൽ ബി​ഷ​പ് മാ​ർ ജോ​യ് ആ​ല​പ്പാ​ട്ട് മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. വി​കാ​രി റ​വ. ഫാ. ​കു​ര്യാ​ക്കോ​സ് വ​ടാ​ന, റ​വ. ഫാ. ​റോ​യ്‌​സ​ൺ മേ​നോ​ലി​ക്ക​ൽ, റ​വ. ഫാ. ​ഫ്രാ​ൻ​സി​സ് ന​മ്പ്യാ​മ്പ​റ​മ്പി​ൽ എ​ന്നി​വ​ർ സ​ഹകാ​ർ​മി​ക​രും ആ​യി​രു​ന്നു.

നാ​ട്ടി​ലും അ​മേ​രി​ക്ക​യി​ലും സീറോമ​ല​ബാ​ർ വി​ശ്വാ​സ സ​മൂ​ഹ​ത്തിന്‍റെ വ​ള​ർ​ച്ച​യ്ക്കാ​യി സ്വ​ന്തം ജീ​വി​തം ഉ​ഴി​ഞ്ഞു​വ​ച്ച ഫാ.​ ജോ​സി​ന്‍റെ സ്മ​ര​ണ നി​ല​നി​ർ​ത്താ​ൻ രൂ​പീ​ക​രി​ച്ച ഫൗ​ണ്ടേ​ഷ​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് എ​ല്ലാ​വി​ധ ആ​ശം​സ​ക​ളും നേ​രു​ന്ന​താ​യി മാ​ർ ജോ​യ് ആ​ല​പ്പാ​ട്ട് പ​റ​ഞ്ഞു.

 

Latest News

Corehub Up